ബാരാമുള്ള ഏറ്റുമുട്ടൽ: രണ്ട് പോലീസുകാർക്ക് പരിക്ക്, ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്ക്. ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്.
ഇന്ന് രാവിലെ 9.35നായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
ബാരാമുള്ളയിലെ ഉറിക്കു സമീപം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. മറ്റു ഭീകരര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.



