കാഞ്ച ഇളയ്യക്കു നേരെ വധശ്രമം: ദളിത് എഴുത്തുകാരെ ഇല്ലാതാക്കാന്‍ പദ്ധതി
ഹൈദരാബാദ്: എഴുത്തുകാരെ ഇല്ലായ്മ ചെയ്യാന്‍ നടക്കുന്നതിന്റെ ഭാഗമായി പ്രമുഖ ദളിത് അവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യക്കു നേരെ വധശ്രമം നടന്നതായി റിപ്പോര്‍ട്ട്. ആക്രമണശ്രമത്തെത്തുടര്ന്ന് ഇളയ്യ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സഹായം തേടി. ഹൈദരാബാദില്‍ കാറില്‍ സഞ്ചാരിക്കവെ പിന്തുടര്‍ന്ന ഒരു സംഘമാളുകള്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പൊലീസിനു നല്കിയ പരാതിയില്‍ ഇളയ്യ പറഞ്ഞു.
ആര്യ വൈശ്യ ജാതികള്‍ എന്ന പുസ്തകത്തിലെ വൈശ്യ സമുദായത്തിനെതിരായ പരാമര്‍ശങ്ങളാണ് ആക്രമണത്തിനു കാരണമായതെന്നാണ് സൂചന. ആര്യ വൈശ്യ അസോസിയേഷനുകള്‍ പുസ്തകത്തിനെതിരെ പ്രതിഷേധിക്കുകയും തങ്ങള്‍ക്ക് അപമാനകരമായ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.