മാറ് മറയ്ക്കാതെ ആഭരണങ്ങള്‍ മാത്രം ധരിച്ച് പെണ്‍കുട്ടികള്‍ പാതി നഗ്നരായി പൂജാരിക്കൊപ്പം കഴിഞ്ഞത് പതിനഞ്ചു ദിവസം ; സംഭവം മധുരയില്‍
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. നവരാത്രി ഉത്സവത്തിന്‍റെ ഭാഗമായുള്ള ക്ഷേത്രാചാരങ്ങള്‍ മറയാക്കിയാണ് കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികളെ പാതി നഗ്നരാക്കി പാര്‍പ്പിച്ചത്. മാറ് മറയ്ക്കാന്‍ ആഭരണങ്ങള്‍ മാത്രമാണ് ബന്ധപ്പെട്ടവര്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത്. ഏഴ് പെണ്‍കുട്ടികളാണ് പതിനഞ്ച് ദിവസത്തോളം ഇത്തരത്തില്‍ ക്ഷേത്രത്തില്‍ കഴിഞ്ഞത്. ക്ഷേത്രത്തിലെ പൂജാരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദൈവമെന്ന നിലയിലാണ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ പാര്‍പ്പിച്ചത്.
മാതാപിതാക്കള്‍ തന്നെയാണ് കുട്ടികളെ ഇത്തരത്തില്‍ ആചാരങ്ങള്‍ക്ക് നിര്‍ബന്ധിച്ചത്. സംഭവം അറിഞ്ഞതിന് പിന്നാലെ മധുരൈ കളക്ടര്‍ കെ വീര രാഘവ റാവു വിഷയത്തില്‍ ഇടപെട്ടു. ഒരു സംഘം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പെണ്‍കുട്ടികള്‍ക്ക് വസ്ത്രം നല്‍കി. പെണ്‍കുട്ടികള്‍ അധിക്രമം നേരിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.ഇതില്‍ മൂന്ന്‍ പെണ്‍കുട്ടികള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ആണ്. ബാക്കി ഉള്ളവര്‍ 7,6 എന്നീ ക്ലാസുകളില്‍ ആണ് പഠിക്കുന്നത്. പരിക്ഷ സമയം ആയിട്ടും തങ്ങള്‍ക്ക് സ്കൂളില്‍ പോകുവാന്‍ സാധിക്കുന്നില്ല എന്ന് കുട്ടികള്‍ പറയുന്നു.എന്നാല്‍ ഇത്തരത്തില്‍ കഴിയുന്നത് കാരണം പെണ്‍കുട്ടികള്‍ക്ക് ദൈവീക ചൈതന്യമാണ് ലഭിക്കുന്നത് എന്നാണ് പൂജാരിയും പരിവാരങ്ങളും പറയുന്നത്.