ഫെഡറര്‍ ജയിച്ചപ്പോള്‍ സന്തോഷം കൊണ്ട് നദാല്‍ ചാടി തോളില്‍ കയറി; വീഡിയോ വൈറല്‍

 

ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ഒരു സമയത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ താരമായിരുന്നു സ്പെയിനിന്റെ റാഫേല്‍ നദാല്‍. മിക്ക ടൂര്‍ണമെന്റിലെ ഫൈനലിലും പലപ്പോഴും നദാല്‍ ഫെഡററെ തറപറ്റിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇരു താരങ്ങളുടെയും ആരാധകര്‍ തമ്മിലാണ് പലപ്പോഴും ഏറ്റുമുട്ടിയിരുന്നത്. എന്നാല്‍ ഫെഡററും നദാലും ഒരുമിച്ചുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണിപ്പോള്‍ .

ലവര്‍ കപ്പിന്റെ ഫൈനലിലാണ് ഇരു താരങ്ങളും തമ്മില്‍ ആശ്ലേഷിക്കുന്നത്. ഫൈനല്‍ മത്സരത്തില്‍ ജയിച്ച ഫെഡററെ നദാല്‍ ഓടി വന്നു കെട്ടിപിടിക്കുന്നതാണ് രംഗം.
പ്രഥമ ലാവര്‍ കപ്പ് ടൂര്‍ണമെന്റില്‍ ടീം വേള്‍ഡിനെ തോല്‍പ്പിച്ചു ടീം യൂറോപ്പ് കിരീടം നേടിയ ആഘോഷത്തിലാണ് നദാലും ഫെഡററും ആവേശത്തിലായത്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനമായതും ഈ താരങ്ങളായിരുന്നു. മത്സരം ജയിച്ചയുടന്‍ നദാന്‍ ഫെഡററിന്റെ തോളിലേക്കു ചാടുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.