വിമാനം പറത്തുന്നതിനിടെ പൈലറ്റ് മരിച്ചു; ഇത്തിഹാദ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി
യാത്ര തുടരുന്നതിനിടെ ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തിലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തുടര്‍ന്ന് സഹ പൈലറ്റ് വിമാനം അടിയന്തരമായി കുവൈത്തില്‍ ഇറക്കി.
ബുധനാഴ്ച രാവിലെ 5.20ന് അബുദബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കു പോയ ഇത്തിഹാദിന്റെ ഇവൈ 927 കാര്‍ഗോ വിമാനത്തിലെ പൈലറ്റാണ് മരിച്ചത്.
പൈലറ്റിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത സഹപൈലറ്റ് അടിയന്തിര സനേശം നല്‍കുകയും വിമാനം കുവൈത്തിലേക്ക് തിരിച്ചു വിടുകയുമായിരുന്നു. വിമാനം ഇറക്കിയ ഉടനെ മെഡിക്കല്‍ ടീം പൈലറ്റിനെ പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം മദീന വിമാനതാളവത്തില്‍ നിന്നും കേരളത്തിലേക്ക് ഹാജിമാരുമായി പോയ സൗദിയ എയര്‍ലൈന്‍സ് വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.
ഒരു മണിക്കൂര്‍ പറന്ന ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. മുന്നിലെ വിന്‍ഡോ പൊട്ടി വായു അകത്തേക്ക് കയറുകയായിരുന്നു. വന്‍ അപകടം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനം ഉടന്‍ തിരിച്ചിറക്കുകയായിരുന്നു.