ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡില്‍: ഇന്ത്യചൈന അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തും
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തും. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഉത്തരാഖണ്ഡില്‍ എത്തുന്നത്. വെള്ളിയാഴ്ച ഇന്ത്യ ചൈന അതിര്‍ത്തി ജില്ലയായ ചമോലിയില്‍ അദ്ദേഹം സന്ദര്‍ശനം നടത്തും. റിംഹിം, മന, ഔളി തുടങ്ങിയ സ്ഥലങ്ങളും രാജ്‌നാഥ് സിംഗ് സന്ദര്‍ശിക്കും.
ഇന്ന് ഉച്ചയ്ക്ക് മുസ്സോറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയിലെ ഐ.എസ്. ഉദ്യോഗസ്ഥരെ രാജ്‌നാഥ് സിംഗ് അഭിസംബോധന ചെയ്യും. അതേസമയം ചൈനയുമായുള്ള ഡോക്‌ലാം പ്രശ്‌നങ്ങള്‍ക്കു ശേഷമുള്ള ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യ ചൈന അതിര്‍ത്തി സന്ദര്‍ശിക്കുന്നത്.
ഡോക്‌ലാംമില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ തടഞ്ഞതോടെയാണ് കഴിഞ്ഞ ജൂണില്‍ ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ചൈനീസ് സേന കടന്നു കയറിയത്. ഇതേതുടര്‍ന്നു അതിര്‍ത്തി സംഘര്‍ഷഭരിതമാവുകയും ചെയ്തിരുന്നു.



