പരസ്യമായി മോഷണം നടത്തിയ കുട്ടിക്കളിയെ രാജാവ് കയ്യോടെ പിടികൂടി; പക്ഷെ സംഭവം വൈറലായി
ലണ്ടന്‍: മോഷണം ഒരു കലയെന്നാണ് പറയാറ്. പക്ഷെ മോഷണം ചെയ്ത പിടികൂടിയാല്‍ പിന്നെ കലയാണ് ചെയ്തതെന്ന് പറഞ്ഞ് രക്ഷപ്പെടലൊന്നും നടക്കില്ല. കാരണം കലയൊക്കെയാണെങ്കിലും സമൂഹത്തില്‍ തെറ്റായ കാര്യമായാണ് മോഷണത്തെ എല്ലാവരും കാണുന്നത്. ഇത്തരത്തില്‍ തികച്ചും കലാപരമായി ഉടമസ്ഥനറിയാതെ അറിയാതെ അതിവിദഗ്ധമായി ഒരു കൊച്ചുകള്ളി പരസ്യമായി നടത്തിയ മോഷണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
മോഷ്ട്ടാവ് അടിച്ചുമാറ്റിയത് ഒരു രാജകുമാരന്റെ കയ്യിലിരുന്ന ഭക്ഷണ സാധനമാണ്. സംഭവം നടന്നത് ലണ്ടനിലാണ്. അതി വിദഗ്ധമായ ഈ മോഷണം നടന്നത് ഇംഗ്ലണ്ടിലെ ഹാരി രാജാകുമാരന്റെ മൂക്കിന്‍ തുമ്പിലായിട്ടുപോലും ഈ കഥയിലെ മോഷ്ടാവാണ് താരമായാത്. അവളുടെ നിഷ്‌കളങ്കതയാണ് ഈ മോഷണത്തെ അത്രമേല്‍ പ്രിയങ്കരമാക്കിയത്.
സിറ്റിങ് വോളിബാള്‍ കാണാനെത്തിയതായിരുന്നു ഹാരി രാജകുമാരന്‍. കയ്യില്‍ കരുതിയ പോപ്‌കോണ്‍ ആസ്വദിച്ച് കഴിച്ചു കൊണ്ടായിരുന്നു ഹാരി കളി കണ്ടത്. എന്നാല്‍ തൊട്ടടുത്തിരിക്കുന്ന രണ്ട് വയസ്സുകാരി എമിലി ഹെന്‍സണ്‍ ഹാരിയുടെ കൈവശമുള്ള പോപ്‌കോണ്‍ ആസ്വദിച്ച് എടുത്ത് കഴിക്കുന്നതാണ് വൈറലായ ദൃശ്യങ്ങളില്‍.
ഒടുവില്‍ കുട്ടികുറുമ്പിയെ കയ്യോടെ പിടികൂടി രസകരമായി പ്രതികരിക്കുന്ന ഹാരിയെയും ദൃശ്യങ്ങളില്‍ കാണാം. 2011ല്‍ അഫ്ഗാനിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഇരു കൈകളും നഷ്ടപെട്ട മുന്‍ എന്‍ജിനിയര്‍ ഡേവിഡ് ഹെന്‍സണിന്റെ മകളാണ് എമിലി. എമിലിയുടെയും രാജകുമാരന്റെയും രസകരമായ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.