ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ; ഭാര്യയെ കുറിച്ച് ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ആരേയും ഒന്നു ചിന്തിപ്പിക്കുന്നതാണ്. തന്റെ ഭാര്യ ശാന്തിയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തങ്ങളെ അടുത്തറിയുന്നവരും അകലെ നിന്നറിയുന്നവരും തങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന് നന്ദിയെന്ന് ബിജിബാല്‍ കുറിക്കുന്നു. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെയാണെന്നുമാണ് ബിജിബാലിന്റെ വാക്കുകള്‍. ശാന്തി അവതരിപ്പിച്ച ഒരു നൃത്തത്തിന്റെ വീഡിയോയും ബിജിബാല്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 29നാണ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി ബിജിബാല്‍ മരിച്ചത്. ദേവദത്ത്, ദയ എന്നിവരാണ് മക്കള്‍.

ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നന്ദി,
ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ.
No more ‘RIP’s please. Santhi is Peace, but she never rests. Keeping me smile is not just an esay task.
Happy Vijayadashami