കുളിമുറിയില്‍ ഒളിഞ്ഞുനോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ യുവാവ് അടിച്ചുകൊന്നു
തന്‍റെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കി എന്ന പേരില്‍ 6 വയസുള്ള കുഞ്ഞിനെ യുവാവ് അടിച്ചുകൊന്നു. ദില്ലിയിലെ ഒഖ്‌ല ഫെയ്‌സിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായ 19കാരനാണ് പോലീസ് പിടിയിലായത്. ഭാര്യ കുളിക്കുന്ന സമയത്ത് ഒളിഞ്ഞു നോക്കിയതിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. അടുത്തിടെയാണ് പ്രതി രാഹുല്‍ വിവാഹിതനായത്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്നും കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റ് അബോധാവസ്ഥയിലായതോടെ എന്തുചെയ്യണമെന്നറിയാതെ മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
വീടിനടത്തുള്ള അടച്ചിട്ട വീട്ടില്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് അയല്‍വാസികള്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെഡ് ബോക്‌സിനുള്ളില്‍ കറുത്ത തുണി ഉപയോഗിച്ച വാ മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്ന് ദൃസാക്ഷികള്‍ അറിയിച്ചു.