നിര്‍മല്‍ കൃഷ്ണ നിക്ഷേപത്തട്ടിപ്പ്: നിര്‍മലിന്റെ ബന്ധു പോലീസ് പിടിയില്‍, ആകെ 21 പ്രതികള്‍
തിരുവനന്തപുരം: നിര്‍മല്‍ കൃഷണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി കെ. നിര്‍മലിന്റെ ബന്ധുവും കമ്പനിയുടെ പങ്കാളിയുമായ ശ്രീകുമാര്‍ പോലീസിന്റെ പിടിയിലായി. നാട്ടുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
പിന്നീട് നാട്ടുകാര്‍ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. നിര്‍മല്‍ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതില്‍ രണ്ടു പേരെ നേരത്തെ തമിഴ്‌നാട് പോലീസ് പിടികൂടിയിരുന്നു.
നിര്‍മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനവുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസുമാണ് കേസ് അന്വേഷിക്കുന്നത്. ആയിരം കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന.



