അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യം: വെള്ളാപ്പള്ളി
ബി.ജെ.പിയുമായുള്ള ബി.ഡി.ജെ.എസ്. മുന്നണിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍.ഡി.എ. സര്‍ക്കാരിന്റെ അവസാന കാലത്തു വച്ചുവനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ്. ബി.ജെ.പിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമെന്നു വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വേങ്ങരയില്‍ ബി.ജെ.പിക്ക് 5000 വോട്ടുപോലും തികച്ച് ലഭിക്കില്ലെന്നും അദ്ദേഹം പരിഹാസ രൂപേണെ പറഞ്ഞു.
ബി.ഡി.ജെ.എസിനു നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാമെന്ന് ബി.ജെ.പി. ഉറപ്പുനല്‍കിയതായി ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തുഷാറിന്റെ പ്രതികരണം. എന്നാല്‍ ബി.ജെ.പി. ബി.ഡി.ജെ.എസ്. തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണമെന്നതാണ് ശ്രദ്ദേയം.
നേരത്തെയും ബി.ജെ.പിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എന്‍.ഡി.എ. ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും പറഞ്ഞു.