പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വലിഞ്ഞു കയറി പോകില്ല : യേശുദാസ്

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വലിഞ്ഞു കയറേണ്ട ആവശ്യമില്ല എന്ന് പ്രശസ്ത ഗായകന്‍ യേശുദാസ്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സമയമായിട്ടില്ല. ദൈവം വിളിക്കുമ്പോള്‍ അടിയന്‍ ചെല്ലും അതിന്റെ പേരില്‍ ആരും ശ്വാസം വിടാതെ ജീവന്‍ കളയേണ്ടതില്ലെന്നും അദ്ധേഹം പറയുന്നു. സൂര്യ നൃത്ത-സംഗീത്സോവത്തില്‍ കച്ചേരി നടത്തുന്നതിനിടെയായിരുന്നു വിഷയത്തില്‍ യേശുദാസ് ഇത്തരത്തില്‍ പ്രതികരിച്ചത്.

തന്റെ ക്ഷേത്രപ്രവേശനത്തിന്‍റെ പേരില്‍ ആരും അനവാശ്യവിവാദങ്ങള്‍ സൃഷ്ടിക്കേണ്ട കാര്യമില്ല എന്നും അദ്ധേഹം വ്യക്തമാക്കി. യേശുദാസിന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ക്ഷേത്രഭരണ ഭാരവാഹികള്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ലാത്ത ഇടമാണ് പത്മനാഭസ്വാമി ക്ഷേത്രം.