പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്റെ മാതൃകയില്‍ കാം കി ബാത്തുമായി സിദ്ധരാമയ്യ
ബംഗളൂരു:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റേഡിയോ പ്രഭാഷണത്തിന്റെ മാതൃകയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതിവാര റേഡിയോ പ്രഭാഷണം ആരംഭിക്കുന്നു.‘കാം കി ബാത്ത്’ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. 17 കോടി രൂപയാണ് ഇതിന് വേണ്ടി കര്‍ണാടക സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുള്ളത്. സിദ്ധ രാമയ്യയുടെ ഓഫീസിനോടു ചേര്‍ന്ന് സജ്ജമാക്കിയ വരുണ സ്റ്റുഡിയോയിലായിരിക്കും പ്രഭാഷണം റെക്കോര്‍ഡ് ചെയ്യുക.
കര്‍ണാടകയിലെ കഴിഞ്ഞ നാലു വര്‍ഷത്തെ വികസന നേട്ടങ്ങള്‍ പറയുന്നതിനും വ്യത്യസ്ത വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുക എന്നതാണ് കാം കി ബാത്ത് പ്രഭാഷണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 195 താലൂക്ക് ആസ്ഥാനങ്ങളിലും ഡിജിറ്റല്‍ സ്‌ക്രീനുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യും.