ഈ പോലീസ് ഉദ്യോഗസ്ഥനെ പരിചയമുണ്ടോ? മുട്ടൊപ്പം വെള്ളത്തില്‍ നിന്ന് ട്രഫിക് നിയന്ത്രണം, ഉദ്യോഗസ്ഥനെ തിരഞ്ഞ് സോഷ്യല്‍ മീഡിയ
ഹൈദരാബാദിലെ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്ന താരം. കാരണം അദ്ദേഹം നിരവധിയാളുകളുടെ മനം കീഴടക്കിയിരിക്കുകയാണ്. എങ്ങിനെയെന്നല്ലെ, മുട്ടൊപ്പം വെള്ളത്തില്‍ നിന്നുകൊണ്ട് തന്റെ ജോലി കൃത്യമായി ചെയ്തു അദ്ദേഹം അതു തന്നെയാണ് പ്രത്യേകത.
കുത്തിയൊഴുകുന്ന വെള്ളത്തിന് നടുവില്‍ ഒരു കൈയ്യില്‍ കുടയും പിടിച്ച് മറുകൈകൊണ്ട് ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ആത്മാര്‍ത്ഥതയെ വാനോളം പുകഴ്തുകയാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം.
ട്രാഫിക്ക് പോലീസ് കോണ്‍സ്റ്റബിളിന്റെ ആത്മാര്‍ത്ഥത കണ്ടിഷ്ടപെട്ട ഒരു കാര്‍ ഡ്രൈവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഹൈദരാബാദ് പോലീസിന് സല്യൂട്ട് എന്ന് ഹാഷ് ടാഗിലാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ഉദ്യോഗസ്ഥന്‍ ആരെന്ന് പറയാമോ അദ്ദേഹത്തിനോ മക്കള്‍ക്കോ ഒരു സമ്മാനം നല്‍കാനാണെന്നു സൂചിപ്പിച്ചാണ് മറ്റൊരു ട്വീറ്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരം വെള്ളത്തിനടിയിലാണ്.
@hydcitypolice this is incredible job guidng us to safety in #rains #hydpolice @KTRTRS @HYDTP salute!!! pic.twitter.com/HHUF8x2GHR
— kaali Sudheer (@kaalisudheers) September 29, 2017