ദേശിയ അവാര്‍ഡ് നേടിയ നടിയ്ക്ക് എതിരെ ലൈംഗിക പീഡന ആരോപണത്തിന് വക്കീല്‍ നോട്ടീസ്
മുംബൈ : രണ്ടു വട്ടം മികച്ച നടിയ്ക്കുള്ള ദേശിയ അവാര്‍ഡ് നേടിയ പ്രമുഖ ബോളിവുഡ് നടി കങ്കണ റാണൗട്ടിനെതിരെ ലൈംഗിക പീഡന ആരോപണത്തിന് വക്കീല്‍ നോട്ടീസ്. നിര്‍മാതാവും ബോളിവുഡ് നടനുമായ ആദിത്യ പഞ്ചോളിയും ഭാര്യ സെറീന വഹാബുമാണ് നടിയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് നിയമനടപടിയിലേക്ക് എത്തിച്ചത്. ആദിത്യ പഞ്ചോളി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ടി.വി ഷോക്കിടെ കങ്കണ നടത്തിയത്. ചാറ്റ് ഷോയില്‍ അപകീര്‍ത്തികരമായ പ്രസ്താവന തനിക്കെതിരെ നടത്തിയെന്നാണ് നിര്‍മാതാവിന്റെ വക്കീല്‍ നോട്ടീസില്‍ പറയുന്നത്. കങ്കണ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അവര്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുകയാണെന്നും ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സറീന വഹാബ് പറഞ്ഞു.
കങ്കണയുടെ വെളിപ്പെടുത്തലിനെ മനോരോഗിയുടെ വെളിപ്പെടുത്തലാണെന്ന് നേരത്തെ ആദിത്യയും മാധ്യമങ്ങളോട് പ്രതികരിക്കവെ ആക്ഷേപിച്ചിരുന്നു. നിങ്ങള്‍ നിങ്ങളുടെ വസ്ത്രങ്ങളിലേക്ക് കല്ലെറിഞ്ഞാല്‍ നിങ്ങളുടെ വസ്ത്രങ്ങളാണ് മുഷിയുന്നത്. അതുപോലെയാണ് കങ്കണ സ്വന്തം ജീവിതത്തോട് ചെയ്യുന്നത്. കങ്കണയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തന്റെ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. അതിനാലാണ് താനും ഭാര്യം നിയമനടപടിക്കൊരുങ്ങുന്നതെന്ന് ആദിത്യ പറഞ്ഞു. അതുപോലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഋതിക് റോഷന് എതിരെയും പല വേദികളിലും നടി മോശമായ ഭാഷയില്‍ പരാമര്‍ശങ്ങള്‍ നടത്തി വരികയാണ് ഇപ്പോള്‍. ഋതിക് അങ്കിള്‍ ആണ് എന്നും ഋതിക് സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ സമയം കങ്കണ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നുവെന്നുമാണ് കങ്കണയുടെ സഹോദരി കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്തത്. അതുകൊണ്ട് തന്നെ ഒരു അങ്കിളിനെ പ്രണയിക്കേണ്ട ആവശ്യം തന്റെ സഹോദരിക്ക് ഇല്ല എന്നും അവര്‍ പരിഹസിക്കുന്നു.