ശ്രീനഗറില്‍ ബിഎസ്എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാര്ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു
ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ക്യാമ്പിനു നേരെ ഭീകരാക്രമണം. മൂന്ന് ബി.എസ്.എഫ്. ജവാന്മാര്ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. അക്രമികളില്‍ രണ്ടുപേരെ സൈന്യം വെടിവെച്ചുകൊന്നു.
പുലര്‍ച്ചെ 4.30 ഓടെയാണ് ബി.എസ്.എഫിന്റെ 182 ബറ്റാലിയന് കേന്ദ്രത്തില്‍ ആക്രമണം നടന്നത്. നാല് ഭീകരര്‍ അടങ്ങുന്ന ചാവേര്‍ സംഘം ബി.എസ്.എഫ്. ക്യാമ്പില്‍ അതിക്രമിച്ചു കയറുകയും ആക്രമണം നടത്തുകയുമായിരുന്നു.
കടുത്ത വെടിവെപ്പും വലിയ സ്ഫോടനവും നടന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. ഈ വെടിവെപ്പിലാണ് ഭീകരരില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. മൂന്നു ഭീകരര്‍ ബി.എസ്.എഫ്. ക്യാമ്പില്‍ ഉള്ളതായും ഇവരുമായി ഏറ്റുമുട്ടല്‍ തുടരുന്നതായും വക്താവ് പറഞ്ഞു.