നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത് വിഎം സുധീരന്‍

തിരുവനന്തപുരം : നരേന്ദ്രമോഡിയെ കാണുമ്പോള്‍ കവാത്ത് മറക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ഇന്ധന വില കുറയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഒരിക്കല്‍ പോലും ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ പിഴിയുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.