വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തി എന്ന് പ്രധാനമന്ത്രി; പരാമര്‍ശം ജിഎസ്ടി കൗണ്‍സില്‍ തീരുമാനം വന്നതോടെ
ജി.എസ്.ടി. കൗണ്‍സിലിന്റെ പുതിയ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറുകിട ഇടത്തര കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും സഹായകരമായ രീതിയില്‍ ജി.എസ്.ടിയില്‍ മാറ്റം വരുത്താനുള്ള നീക്കം ഇന്നലെയാണ് ജി.എസ്.ടി. കൗണ്‍സില്‍ സ്വീകരിച്ചത്. ഇതിനെ സൂചിപ്പിച്ചാണ് വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയെത്തി എന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്.
ജി.എസ്.ടിയെ സംബന്ധിച്ചുള്ള എല്ലാക്കാര്യങ്ങളും കുറവുകള്‍ ഉള്‍പ്പെടെ പഠിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ സംഭവിച്ചത് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയാ അദ്ദേഹം. ഗുജറാത്തില്‍ ഓഖബേട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
പഴയ ദ്വാരകയെയും പുതിയ ദ്വാരകയെയും ബന്ധിപ്പിക്കുന്നതാണ് ഓഖബേട് പാലം. കയറും ബ്രാന്‍ഡഡ് അല്ലാത്ത ആയുര്‍വേദ, സിദ്ധമരുന്നുകള്‍ ഉള്‍പ്പെടെ 27 ഉത്പന്നങ്ങളുടെ നിരക്ക് കുറക്കാനുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന് ജി.എസ്.ടി. കൗണ്‍സില്‍ സ്വീകരിച്ചിരുന്നു.



