മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല ; ഹിന്ദുക്കളെ കൊന്നൊടുക്കിയ ജിഹാദി കൂട്ടക്കുരുതി ; വെളിപ്പെടുത്തലുമായി കുമ്മനം
മലബാര്‍ ലഹള സ്വാതന്ത്ര്യസമരമല്ല എന്നും രാജ്യത്ത് നടന്ന ആദ്യ ജിഹാദി കൂട്ടക്കുരുതിയാണെന്നുമുള്ള വെളിപ്പെടുത്തലുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.1921 ലെ കലാപം ഏകപക്ഷീയമായി ഹിന്ദുക്കളെ കൊന്നൊടുക്കിയ സംഭവമാണ് ഇതിനെ സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത് ചരിത്രത്തെയും ഇന്നാട്ടിലെ ഭൂരിപക്ഷ സമുദായത്തേയും അവഹേളിക്കുന്നതാണ് എന്നും അദ്ധേഹം പറയുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരമായിരുന്നു അതെങ്കില്‍ എന്തിനാണ് ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയതും ക്ഷേത്രങ്ങള്‍ തച്ചുതകര്‍ത്തതുമെന്ന് വ്യക്തമാക്കണം.
സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ച് ഈ കൂട്ടക്കൊലയെ മഹത്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം. ഇതിന്റെ പേരില്‍ ആര്‍ക്കെങ്കിലും ആശ്രിത പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ജിഹാദികളുടെ കൊലക്കത്തിക്കിരയായവര്‍ക്കും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ക്കുമാണ് നല്‍കേണ്ടത് എന്നും കുമ്മനം ആവശ്യപ്പെടുന്നു. ഈ വൈകിയ വേളയിലെങ്കിലും സത്യം തുറന്ന് പറഞ്ഞ് ശരിയായ ചരിത്രം വരുംതലമുറയെ പഠിപ്പിക്കാന്‍ ചരിത്രകാരന്‍മാരും സര്‍ക്കാരും തയ്യാറാകണം. 2019 ല്‍ ഖിലാഫത്തിന്റെ നൂറാം വാര്‍ഷികം ആചരിക്കാനുള്ള നീക്കവുമായി മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









