ട്രക്ക് അപകടത്തില്‍ സൌദിയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

സൗദി അറേബ്യയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും മകന്‍ മുഹമ്മദ് നിയാസ് ആണ് മരിച്ചത്. മരിച്ച മറ്റൊരാള്‍ ബംഗാള്‍ സ്വദേശിയാണ്. സൗദി അറേബ്യയിലെ അബ്ഭയിലാണ് അപകടം നടന്നത്. ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.

നിയാസ് നാല് വര്‍ഷമായി സൗദിയില്‍ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നാട്ടിലെത്തി മടങ്ങിയതാണ്. ഡിസംബറില്‍ അവധിക്ക് വരാനുളള ഒരുക്കത്തിലായിരുന്നു. അവിവാഹിതനാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിനായിരുന്നു അപകടം. പെപ്സി കമ്പനിയി ജീനക്കാരായിരുന്നു ഇരുവരും.