ഗണേഷ്കുമാറും സരിതയും തമ്മിലുള്ള ലൈംഗിക വീഡിയോ പുറത്തുവിടുമെന്ന് ബിജു രാധാകൃഷ്ണന്
സോളാര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം ഉള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തു വിട്ട വിവാദ നായിക സരിതാ എസ് നായര്‍ എന്നാല്‍ മനപ്പൂര്‍വ്വം മറന്നുപോയ ഒരു പേരാണ് നടനും എം എല്‍ യുമായ ഗണേഷ്കുമാര്. താനും ഗണേഷ് കുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞ സരിത എന്നാല്‍ അത് പരസ്പരസമ്മതത്തോടെയുള്ള ഒരു ബന്ധമാണെങ്കില്‍ അത് തനിക്ക് നിഷേധിക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കുന്നു. അതേസമയം ഗണേഷ് കുമാര്‍ സരിതയെ പീഡിപ്പിച്ചു എന്നാണു സരിതയുടെ ഭര്‍ത്താവായിരുന്ന ബിജു രാധാകൃഷ്ണന് പറയുന്നത്. സരിതയും ഗണേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള ദൃശ്യങ്ങള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും അത് അന്വേഷണ സംഘത്തിന് കൈമാറും എന്നുമാണ് ബിജു പറയുന്നത്. ഗണേഷിനെതിരേയും കേസ് എടുക്കണം എന്നാണ് ബിജുവിന്റെ ആവശ്യം.
എന്നാല്‍ ലൈംഗികാരോപണ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറസ്റ്റ് ചെയ്യപ്പെടണം എന്നാണ് സരിതയുടെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രായമോ അദ്ദേഹത്തിന്റെ സ്ഥാനമോ അദ്ദേഹം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയോ ഒന്നും പ്രശ്നമല്ലെന്നാണ് സരിതയുടെ പക്ഷം. ഒരു പെണ്‍കുട്ടിയെ ഇതിനിടയിലേക്ക് കിട്ടുമ്പോള്‍ പകതീര്‍ക്കാനുള്ള ഉപകരണം ആക്കുക എന്നത് സംഭവിച്ചുണ്ട്. അത് തന്റെ ജീവിതത്തിലും സംഭവിച്ചു എന്നാണ് സരിതയുടെ ആക്ഷേപം. മുന്‍ കേന്ദ്ര മന്ത്രിയും ഇപ്പോള്‍ എംപിയും ആയ ആള് തന്നെ ഇത്തരത്തില്‍ പകപോക്കലിന് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സരതിയുടെ ആക്ഷേപം. അത് ഹരാസ്മെന്റിന് അപ്പുറം ആയിരുന്നു എന്നും സരിത വെളിപ്പെടുത്തുന്നുണ്ട്. തന്നെ മഖറ്റുള്ളവര് ഉപയോഗപ്പെടുത്തുന്ന കാര്യം താന്‍ ആയിട്ട് ഗണേശ് കുമാറിനോട് പറഞ്ഞിട്ടില്ലായിരുന്നു എന്നും സരിത വ്യക്തമാക്കുന്നുണ്ട്. താന്‍ ഇത്തരത്തിലും ഔദ്യോഗികമായിട്ടുള്ളതും ആയ പരാതികള്‍ മുഴുവന്‍ പറഞ്ഞിരുന്നത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയോട് ആയിരുന്നു എന്നും സരിത ആണയിട്ട് പറയുന്നുണ്ട്.