ബി ജെ പിക്ക് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടിയെന്ന വിശേഷണം കൂടി
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) തയ്യാറാക്കിയ 2015-16 കാലത്തെ കണക്കനുസരിച്ച് ബിജെപിക്ക് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെന്ന പദവിക്കു പുറമേ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ദേശീയ പാര്‍ട്ടിയെന്ന വിശേഷണം കൂടി ലഭിച്ചത്. രാജ്യത്തെ ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിവിവരം പുറത്തുവന്നപ്പോഴാണ് 894 കോടി രൂപയുമായി ബിജെപി ഒന്നാമതെത്തിയത്. 759 കോടി രൂപയുടെ ആസ്തിയുമായി കോണ്‍ഗ്രസ് തൊട്ടുപുറകെയുണ്ട്. ബിജെപിക്ക് 25 കോടിയുടെ ബാധ്യയുള്ളപ്പോള്‍ കോണ്‍ഗ്രസിന്റേത് 329 കോടിയാണ്. 2004-05 മുതല്‍ 2015-16 വരെ വര്‍ഷങ്ങളില്‍ പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി സംബന്ധിച്ച കണക്കുകള്‍ ചേര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്.



