നാല് രാജ്യങ്ങള്‍കൂടി ഇന്ത്യക്കൊപ്പം കൈകോര്‍ത്തു

ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നിര്‍മാണ പദ്ധതിയില്‍ സഹകരിച്ചുകൊണ്ട് ജര്‍മനി, സ്വീഡന്‍, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. രാജ്യങ്ങളുടെ താല്‍പര്യം പ്രതിരോധ മന്ദ്രാലയത്തെ അറിയിക്കുക ആയിരുന്നു. എന്നാല്‍ പദ്ധതിയില്‍ താല്പര്യമുണ്ട് എന്നറിയിച്ചിരുന്ന സ്‌പെയിനും ജപ്പാനും പദ്ധതിയില്‍ നിന്ന് പിന്മാറി.

പ്രൊജക്റ്റ് 75 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആറ് മിസെയ്ല്‍ വേധ അന്തര്‍വാഹിനികളാണ് വികസിപ്പിക്കുക. വിദേശ മുങ്ങിക്കപ്പല്‍ നിര്‍മാണ കമ്പനി ഇന്ത്യയിലെ ഒരു കമ്പനിയുമായി സഹകരിച്ചാകും പദ്ധതി നടപ്പിലാക്കുക. 70,000 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് ഇട്ടിരിക്കുന്നത്. കടലിനടിയില്‍ ശത്രുവിന്റെ നീക്കങ്ങള്‍ അറിയാനുള്ള ന്യൂതന സെന്‍സറുകളും, അത്യാധുനിക ആയുധങ്ങളും, ക്രൂസ് മിസൈല്‍ എന്നിവ ഘടിപ്പിച്ച അത്യാധുനികവും കരുത്തുറ്റതുമായ കപ്പലുകള്‍ നിര്‍മ്മിക്കാനാണ് നാവികസേനാ അധികൃധര്‍ ലക്ഷ്യമിടുന്നത്. അന്തിമ ധാരണാപത്രം ഒപ്പിട്ട് എട്ട് വര്‍ഷത്തിനുള്ളില്‍ ആദ്യ മുങ്ങിക്കപ്പല്‍ നീറ്റില്‍ ഇറക്കാന്‍ സാധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്.