നടി അസിന് പെണ്‍കുഞ്ഞ് പിറന്നു
മുംബൈ: പ്രമുഖ നടി അസിന്‍ അമ്മയായി. താരം തന്നെയാണ് തനിക്കും ഭര്‍ത്താവ് രാഹുല്‍ശര്‍മ്മക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരെ അറിയിച്ചത്.
മലയാള നടിയാണ് എങ്കിലും തമിഴ്, ഹിന്ദി ചിത്രങ്ങളിലാണ് അസിന്‍ കൂടുതലും അഭിനയിച്ചത്. തുടര്‍ന്ന് 2016-ലാണ് താരം വിവാഹിതയാവുന്നത്. മൈക്രോമാക്‌സ് ഇന്‍ഫൊര്‍മാറ്റിക്‌സ് ലിമിറ്റഡിന്റെ സ്ഥാപകരിലൊരാളാണ് രാഹുല്‍ശര്‍മ്മ. വിവാഹശേഷം പൂര്‍ണ്ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അസിന്‍. ബോളിവുഡിലെ അസിന്റെ അടുത്ത സുഹൃത്തായ അക്ഷയ് കുമാര്‍ ആണ് കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്.



