അറിഞ്ഞോ നമ്മുടെ “അണ്ണാ” വിളി അങ്ങ് ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലും ഇടംപിടിച്ചു
തിരുവനന്തപുരം : മലയാളികളുടെ പ്രത്യേകിച്ച് തിരുവനന്തപുരം നിവാസികള്‍ മുതിര്‍ന്ന ആണുങ്ങളെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന പദമാണ് അണ്ണാ എന്നത്. തമിഴര്‍ ആണ് ഈ വിളിയുടെ യഥാര്‍ത്ഥ അവകാശികള്‍ എങ്കിലും മലയാളികളും ഈ വാക്ക് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അണ്ണാ എന്ന വിളി അല്പം വില കുറച്ചു കാണുന്ന മലയാളികളും ഉണ്ട്. അവര്‍ കൂടി വായിക്കുവാന്‍ ആണ് ഈ വാര്‍ത്ത. അണ്ണാ എന്ന വാക്ക് ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സ്ഥാനം പിടിക്കുന്നു. തെലുഗു, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍ സ്ഥാനം പിടിക്കും.
അബ്ബ,അച്ഛാ, ബാപു, ബഡാ ദിന്‍, ബച്ചാ, സൂര്യമനസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറി( ഒ ഇ ഡി) വേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏട്ടന്‍,ചേട്ടന്‍, ജ്യേയ്‌ഷ്ഠന്‍ എന്നീ വാക്കുകളും മലയാളികള്‍ ഉപയോഗിക്കുന്ന ഒന്നാണ്. സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയില്‍ ഇടംപിടിച്ചത്.