‘അമ്മ വിളിച്ച് പറഞ്ഞപ്പോഴാണ് ഇയാള്‍ അറിയുന്നത് ജോലിക്കിടെയുള്ള തന്റെ ഡാന്‍സ് വൈറലായത്; റണ്‍വേയില്‍ നൃത്തം ചെയ്യുന്ന എയര്‍പോര്‍ട്ട് ജീവനക്കാരന്‍
റോച്ചസ്റ്റര്‍: റണ്‍വേയില്‍ നൃത്തം ചെയ്ത് യാത്രക്കാരെ സന്തോഷിപ്പിച്ച എയര്‍പോര്‍ട്ട് ജീവനക്കാരന്റെ രസകരമായ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൈറന്‍ അഷ്‌ഫോര്‍ഡ് എന്ന ജീവനക്കാരന്‍ ജോലിക്കിടെ വ്യത്യസ്ത നൃത്തചുവടുകള്‍ വെച്ച് നൃത്തം ചെയ്തത് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയുമാണ് ലോക ശ്രദ്ധ പിടിച്ച് പറ്റിയത്.
5 മില്യണിലേറെ പേര്‍ ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഇത്രയും വൈറലായിട്ടും അമ്മ വിളിച്ചപ്പോഴാണ് തന്റെ നൃത്തം വൈറലായ വിവരം അറിയുന്നതെന്ന് അഷ്‌ഫോര്‍ഡ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടെയാണ് ജോലി ചെയുന്നത്. നിരവധി സുഹൃത്തുക്കളും ബന്ധുക്കളും വീഡിയോ ലൈക്ക് ചെയ്തവരില്‍ ഉണ്ട്. എപ്പോഴും സന്തോഷവാനായി ഇരിക്കാനാണ് ഇഷ്ടം. അതിനാല്‍ തനിക്ക് ചുറ്റുമുള്ളവരിലേയ്ക്കും സന്തോഷമെത്തിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും അഷ്‌ഫോര്‍ഡ് പറയുന്നു.