‘അമ്മയുടെ ശബ്ദം ആദ്യമായി കേട്ടപ്പോള്‍ കുഞ്ഞിനുണ്ടായ ഭാവമാറ്റം ഇങ്ങനെയാണ്; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ

ജന്മനാ ബധിരനാണ് അവന്‍. പക്ഷെ അവനു ഇതൊന്നുമറിയില്ല. ‘അമ്മ തന്നോടനെതെങ്കിലും പറഞ്ഞിരുന്നെങ്കില്‍ എന്ന് എപ്പോഴുങ്കിലുമൊക്കെ അവന്റെ കുഞ്ഞു ഹൃദയം ആഗ്രഹിച്ചിരുന്നിട്ടുണ്ടാകും. പക്ഷെ ശ്രവണ സഹായി ഉപയോഗിച്ച ശേഷം ‘അമ്മ അവനോടു സംസാരിക്കുന്നതു കേള്‍ക്കാന്‍ കഴിഞ്ഞു. ആദ്യമായി അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ സങ്കടമാണ് വന്നത്. രണ്ടു മാസങ്ങള്‍ക്കു ശേഷം ‘അമ്മ തന്നെ സ്‌നേഹത്തോടെ വിളിക്കുന്നത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

പറഞ്ഞു വരുന്നത് കുഞ്ഞ് ഷാര്‍ലറ്റിന്റെ കാര്യമാണ്. ബധിരനായാണ് ഷാര്‍ലറ്റ് ജനിച്ചത്. രണ്ടു മാസത്തിനു ശേഷം ശ്രാവണ സഹായി ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ അവന്റെ ‘അമ്മ ആദ്യം പറഞ്ഞത് ഐ ലവ് യു എന്നാണു. അമ്മ വീണ്ടും അത് ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ കുഞ്ഞു ഷാര്‍ലറ്റ് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ പെറ്റമ്മയുടെ സ്‌നേഹവാക്കുകള്‍ മനസിലായിട്ടെന്നവണ്ണം ചിരിച്ചു, പിന്നെ കരഞ്ഞു.

ഷാര്‍ലറ്റ് ശ്രവണസഹായി ഉപയോഗിച്ച് ആദ്യമായി അമ്മയുടെ ശബ്ദം കേള്‍ക്കുമ്പോഴുള്ള ഭാവമാറ്റങ്ങളുടെ വീഡിയോ വൈറലായി മാറുകയാണ്.കുഞ്ഞിന്റെ അമ്മ ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. പിതാവ് ഡാനിയേലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.