വില്ലന്‍ സിനിമ പ്രദര്‍ശിപ്പിച്ച തിയറ്ററിനു നേരെ യുവാക്കളുടെ ആക്രമണം ; കസേരകളും, ഗ്ളാസുകളും അടിച്ചു തകര്‍ത്തു ; പോലീസുകാര്‍ക്കു നേരെയും കയ്യേറ്റം
കട്ടപ്പന : മോഹന്‍ലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമായ വില്ലന്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിന് നേരേ ആക്രമണം.മദ്യലഹരിയിലെത്തിയ യുവാക്കളാണ് തിയറ്ററില്‍ ആക്രമണം നടത്തിയത്.സംഭവത്തില്‍ ആറ് പേരേ പോലീസ് അറസ്റ്റ് ചെയ്തു. സിനിമയുടെ സെക്കന്‍റ് ഷോ കാണാനെത്തിയ 10 അംഗ സംഘത്തില്‍ പെട്ട യുവാക്കളാണ് ആക്രമണം നടത്തിയത്.സുഹൃത്തിന്‍റെ സല്‍ക്കാരവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്നു യുവാക്കള്‍.സിനിമ തുടങ്ങിയത് മുതല്‍ ഇവര്‍ തിയറ്ററിനുള്ളില്‍ ബഹളമുണ്ടാക്കി. ഇതിനിടയില്‍ ഇവരിലൊരാള്‍ തീയറ്ററിനുള്ളില്‍ ശര്‍ദ്ദിച്ചു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്യുകയും ഇവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍,തീയറ്ററിന്‍റെ പ്രോജക്ടര്‍ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു.
സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും,കസേരകളും,ഗ്ളാസും തകര്‍ക്കുകയും ചെയതു. സംഭവസ്ഥലത്ത് എത്തിയ പോലീസ് ആറ് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ പോലീസുകാരെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ട് ഉണ്ട്. തീയറ്റര്‍ ആക്രമിച്ചതിനും പോലീസുകാരെ കയ്യേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തു.