അവസാന മത്സരത്തില്‍ നെഹ്‌റയുടെ ‘ഫുട്’വര്‍ക്ക് കണ്ട കോഹ്ലി പോലും തലയില്‍ കൈവച്ച് പോയി; വീഡിയോ വൈറലായപ്പോള്‍ ആരാധകരും
ന്യൂഡല്‍ഹി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നെഹ്‌റയുടെ അവസാന മത്സരം ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചടുത്തോളം ഏറെ പ്രത്യേകതയുള്ളതാണ്. കാരണം ട്വന്റി20 മത്സരത്തില്‍ ആദ്യമായാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുന്നത്. അതുകൊണ്ടു തന്നെ ന്യുസിലന്ഡിനെതിരായ ആദ്യ ജയത്തില്‍ ടീമിന്റെ ഭാഗമാകാന്‍ നെഹ്‌റക്ക് കഴിഞ്ഞു എന്നതും പ്രത്യേകതയാണ്
കളിച്ചു വളര്‍ന്ന ഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ ചരിത്രവിജയത്തോടെ ആശിഷ് നെഹ്‌റയെന്ന ‘ജെന്റില്‍മാന്‍’ ക്രിക്കറ്റര്‍ കളി ജീവിതത്തിനു വിരാമമിട്ടപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഫാസ്‌റ് ബൗളര്‍മാരില്‍ ഒരാളായി മാറിയിരുന്നു നെഹ്‌റ.
തന്റെ അവസാന മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെ നേരിടുമ്പോള്‍ ആരാധകര്‍ക്കായി നെഹ്‌റ കാത്തുവച്ച രസകരമായ രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ന്യൂസീലന്‍ഡ് ബാറ്റു ചെയ്യുന്ന സമയത്തായിരുന്നു അത്. ന്യൂസീലന്‍ഡ് താരം പിന്നിലേക്ക് കളിച്ച ഷോട്ട് തടയാന്‍ നെഹ്‌റ നടത്തുന്ന ശ്രമങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
How’s that for footy skills from our very own Nehraji? What do you make of that @YUVSTRONG12 😉 #INDvNZ pic.twitter.com/YaTeJk5d0t
— BCCI (@BCCI) November 1, 2017
പന്തിലേക്ക് ഡൈവ് ചെയ്യാനോ പന്ത് തടയാന്‍ കുനിയാനോ മിനക്കെടാതെ, തികഞ്ഞൊരു അഭ്യാസിയെപ്പോലെ നെഹ്‌റ കാലുകൊണ്ട് തട്ടി പന്ത് കയ്യിലെടുക്കുന്ന ദൃശ്യമാണിത്. നെഹ്‌റയുടെ ഫീല്‍ഡിങ് പ്രകടനം കണ്ട് ഫീല്‍ഡിലെ പുലിയായ സാക്ഷാല്‍ വിരാട് കോഹ്ലി പോലും അന്തിച്ചുപോയി. നെഹ്‌റയുടെ പ്രകടനം കണ്ട് വാപൊളിച്ചിരിക്കുന്ന കോഹ്ലിയേയും പന്ത് പിച്ചിലേക്ക് എറിഞ്ഞുകൊടുത്ത് സ്വതസിദ്ധമായ ചിരിയോടെ തല്‍സ്ഥാനത്തേക്ക് മടങ്ങുന്ന നെഹ്‌റയേയും വിഡിയോയില്‍ കാണാം. ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.