വാട്സ് ആപ്പ് പണിമുടക്കി
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ സന്ദേശങ്ങള്‍ കൈമാറുവാന്‍ ഉപയോഗിക്കുന്ന സംവിധാനമാണ് വാട്സ് ആപ്പ്. വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന വാട്സ് ആപ്പും പണിമുടക്കി എന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും വാട്സ് ആപ്പ് പ്രവര്‍ത്തിക്കുന്നില്ല എന്ന് കാട്ടി സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. അതേസമയം എന്താണ് ഇതിനു കാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ മുതല്‍ക്കേ സന്ദേശങ്ങള്‍ കൈമാറുന്നതില്‍ താമസം നേരിട്ടിരുന്നു. എന്നാല്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ കുഴപ്പമാണ് എന്നാണു പലരും കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യന്‍ സമയം 2 മണിയോടെ സര്‍വീസ് പൂര്‍ണ്ണമായും ഇല്ലാതാവുകയായിരുന്നു. തുടര്‍ന്നാണ് വാട്സ് ആപ്പിന് ആണ് കുഴപ്പം എന്ന് എല്ലാവര്‍ക്കും മനസിലായത്. നിലവിൽ ലോകത്താകമാനം 100 കോടിയിലേറെപ്പേര്‍ വാട്സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ മാത്രം 5 കോടിയിലധികം ഉപയോക്താക്കളുണ്ട്. അതേസമയം സംഭവത്തില്‍ ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല.