ഷൂട്ടൗട്ടില്‍ ചൈനയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്
എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. മുഴുവന്‍ സമയം പിന്നിട്ടിട്ടും ഇരുടീമുകളും സമനില പാലിച്ചതിനാല്‍ ഷൂട്ടൗട്ടിലാണ് വിജയികളെ നിര്‍ണ്ണയിച്ചത്. സ്‌കോര്‍ 5-4. നവജ്യോത് കൗറിലൂടെ ഇന്ത്യയാണ് മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. 25ാം മിനിറ്റില്‍ ഇന്ത്യ ലീഡ് നേടിയെങ്കിലും 47ാം മിനിറ്റില്‍ ചൈന മറുപടി ഗോള്‍ മടക്കി. ടിയാങ് ലൂവാണ് ചൈനയ്ക്ക് വേണ്ടി ഗോള്‍ മടക്കിയത്. കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു. 2004-ല്‍ ആണ് ഇന്ത്യ ആദ്യമായി ഏഷ്യ കപ്പില്‍ ജേതാക്കളാകുന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന മത്സരത്തില്‍ ജപ്പാനെ 1-0ന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ വിജയം.