ട്രെയിനിലെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പൊക്കി; പിടികൂടിയത് പത്തനംതിട്ട സ്വദേശികളെ
ട്രെയിനിലെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. ഹൈദരാബാദില്‍ നഴ്‌സിംഗ് പഠനത്തിന് പോയ മലയാളി വിദ്യാര്‍ഥികളെയാണ് തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും റെയില്‍വേ സംരക്ഷണ സേനയുടെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രണ്ടു പേരെയും കസ്റ്റഡിയില്‍ എടുത്ത് താക്കീത് ചെയ്ത ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.
ട്രെയിന്‍ തൃശൂര്‍ സ്റ്റേഷനെത്തിയതിന് ശേഷം ബാത്ത്‌റൂമില്‍ നിന്നും അസ്വാഭാവികമായുള്ള ചില ശബ്ദങ്ങള്‍ കേട്ടിരുന്നതായി യാത്രക്കാര്‍ ട്രെയിനുള്ളിലെ ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടു. തുടര്‍ന്ന് ഉദ്യാഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാര്യമായി ഒന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട്, ബാത്ത്‌റൂം തുറക്കാന്‍ ശ്രമിച്ച വേളയിലാണ് ഉള്ളില്‍ നിന്നും കുറ്റിയിട്ടിരിക്കുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് പൊലീസ് സംഘമെത്തി ബാത്ത് റൂം ബലം പ്രയോഗിച്ചു തുറക്കുകയായിരുന്നു. അപ്പോഴാണ് അര്‍ധനഗ്‌നരായ നിലയില്‍ രണ്ടു വിദ്യാര്‍ഥികളെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളും ഹൈദരാബാദില്‍ നഴ്‌സിങ് വിദ്യാര്‍ഥികളുമാണ് ഇരുവരുമെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞത്. കുട്ടികളുടെ മാതാപിതാക്കളെ വിവരം അറിയിച്ച ശേഷം ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു.