ഡല്‍ഹിയില്‍ ഒന്നിന് പിറകെ ഒന്നായി 18 കാറുകള്‍ കൂട്ടിയിടിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ന്യൂഡല്‍ഹി:കനത്ത പുകമഞ്ഞ് കാഴ്ച മറച്ചതു മൂലം ഒന്നിന് പിറകെ ഒന്നായി ഡല്‍ഹിയില്‍ 18 കാറുകള്‍ കൂട്ടിയിടിച്ചു. ഡല്‍ഹി നഗരത്തില്‍ രൂപപ്പെട്ട കനത്ത പുക മഞ്ഞ് റോഡിലേക്കും വ്യാപിച്ചത് മൂലമാണ് അപകടമുണ്ടായത്. ഇരുപത് മീറ്റര്‍ അടുത്തുള്ളയാളെ വരെ കാണാന്‍ സാധിക്കാത്ത വിധമാണ് ഡല്‍ഹിയെ പുകമഞ്ഞ് മൂടിയിരിക്കുന്നത്. ഇത് മൂലം ഡല്‍ഹിയില്‍ വാഹനാപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

കനത്ത പുകമഞ്ഞ്  നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വ്യവസായശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചപ്പോള്‍ ഉണ്ടായ പുകയും ചേര്‍ന്നാണ് ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ പുകമഞ്ഞ് കനക്കാന്‍ കാരണം.