സിപിഎം നേതാവിന്റെ മകന്‍ പൊതുസമ്മേളനത്തില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നു

സിപിഎം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായ ഒ.കെ വാസുവിന്റെ മകന്‍ ഒ.കെ. ശ്രീജിത്താണ് ബിജെപിയില്‍ ചേര്‍ന്നത്. വാസുവിന്റെ മൂത്ത മകനായ ഒ.കെ. ശ്രീജിത്ത് ബി.ജെ.പി പാനൂരില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ വച്ചാണ് പാര്‍ട്ടിയിലേക്ക് ചേര്‍ന്നെന്ന് പ്രഖ്യാപിച്ചത്. ശ്രീജിത്തിന് പിന്നാലെ കേളോത്ത് പവിത്രന്റെ മകന്‍ കേളോത്ത് ബാലന്‍, കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച വസന്ത എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

എന്നാല്‍ സംഭവം ഒ.കെ വാസു നിഷേധിച്ചു. നേരത്തെ ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ കൂറുമാറിയ ആളാണ് ഒ.കെ. വാസു. മകന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്ന് മാധ്യമങ്ങളില്‍ അദ്ദേഹം അറിയിച്ചു. ബിജെപി കുടുംബകലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയിലെ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഒ.കെ. വാസുവും കെ. ആശോകനും അടക്കുമുള്ളവര്‍ കുടുംബമടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേരുകയായിരുന്നു.