നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് നടന്‍ ദിലീപിനെയും, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം പ്രധാന സാക്ഷികള്‍ കൂറുമാറിയത്തടക്കമുള്ള സംഭവങ്ങളില്‍ ദിലീപ് സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നകാര്യമാണ് കൂടുതലായും അന്വേഷണസംഘം പരിശോധിക്കുന്നത്.