കാട്ടുപന്നിയുടെ മംസംകഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ നില മെച്ചപ്പെടുന്നു
ന്യൂസിലാന്‍ഡില്‍ കാട്ടുപന്നിയുടെ മംസംകഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തിന്റെ നില മെച്ചപ്പെടുന്നു. ഇവരുടെ ചികിത്സ ഫലം കാണുന്നുണ്ടെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊല്ലം കൊട്ടാരക്കരയില്‍ ഷിബു കൊച്ചുമ്മന്‍ ഭാര്യ സുബി ബാബു ഷിബുവിന്റെ മാതാവ് ഏലി കുട്ടി ഡാനിയേല്‍ എന്നിവര്‍ ഇപ്പോഴും ന്യൂസിലാന്‍ഡിലെ ഹാം മില്‍ട്ടണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പന്നിയിറച്ചി കഴിക്കാത്ത ഷിബുവിന്റെ മക്കള്‍ രണ്ടുപേരും ഇപ്പോള്‍ ഹാം മില്‍ട്ടണ്‍ മാര്‍ത്തോമ്മ പള്ളി അധികൃതര്‍, മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവരുടെ സംരക്ഷണത്തിലാണ്.
എല്ലാവരും അപകട നില തരണം ചെയ്തിട്ടുണ്ട്. ഷിബുവിന്റെ അമ്മ ഏലിക്കുട്ടി സംസാരിച്ചു തുടങ്ങിയെന്നും ഷിബുവും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കല്‍ വ്യക്തമാക്കി.



