സംഘികള്‍ക്ക് വെട്ടിയരിയാനുള്ളതല്ല ദീപികയുടെ തല; സംഘികള്‍ക്കെതിരെ ആഞ്ഞടിച്ച് കമല്‍ ഹാസന്
‘പദ്മാവതി’യില്‍ അഭിനയിച്ചെന്ന പേരില്‍ ഏറെ വിമര്‍ശനങ്ങളാണ് ബോളീവുഡ് താരം ദീപികപദുക്കോണിന് നേരിടേണ്ടി വരുന്നത്. ഇവരുടെ തല വെട്ടുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് ബിജെപി നേതാക്കള്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
സഞ്ജയ് ലീല ബെന്‍സാലി ചിത്രമായാ ‘പദ്മാവതി’ ചിത്രത്തിനെതിരെയും അണിയറപ്രവര്‍ത്തകര്‍ക്കെതിരെയും നടത്തുന്ന കൊലവിളിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്. ‘പദ്മാവതി’ യില്‍ അഭിനയിച്ച നടി ദീപിക പദുക്കോണിന്റെ തല വെട്ടണമെന്ന ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെയാണ് നടന് കമല്‍ഹാസന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് കമല്ഹാസന് പ്രതികരിച്ചത്.
‘വെട്ടിയരിയാനുള്ളതല്ല ദീപികയുടെ തല; സംരക്ഷിക്കപ്പെടേണ്ടതാണ്. അവരുടെ ശരീരത്തേക്കാള്‍ തലക്കാണ് ബഹുമാനം നല്‍കേണ്ടത്. എന്റെ സിനിമകള്‍ക്കെതിരെയും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. തീവ്രവാദം എന്തിന്റെ പേരിലായാലും പരിതാപകരമാണ്’ എന്നായിരുന്നു കമല്‍ഹാസന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.