കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹം കണ്ട് പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനിലാണ് ശരീരം മുഴുവനും വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്‍ഫാന്‍ ദര്‍ എന്ന ജവാനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയാണ് ഇര്‍ഫാന്‍. ഇദ്ദേഹത്തിന്റെ കാറും സംഭവ സ്ഥലത്തുന്നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എസ്എസ്പി അംബാര്‍കര്‍ ശ്രിറാം പറഞ്ഞു.