അന്തരിച്ച മുന്‍ കേന്ദ്രമന്ദ്രി ഇ അഹമ്മദിന്റെ മരുമകന്‍ ഡോ.ബാബു ഷെര്‍സാദ് അന്തരിച്ചു
അന്തരിച്ച മുന്‍ കേന്ദ്രമന്ദ്രി ഇ അഹമ്മദിന്റെ മരുമകന്‍ ഡോ.ബാബു ഷെര്‍സാദ് (54) അന്തരിച്ചു. തിങ്കളാഴ്ച്ച രാത്രി ഹൃദയാഘാദം മൂലമായിരുന്നു അന്ത്യം. കോഴിക്കോട് ചാലപ്പുര സ്വദേശിയാണ് മരണമടഞ്ഞ ഡോ.ബാബു. ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയയുടെ ഭര്‍ത്താവാണ് ഇദ്ദേഹം. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ അംസ റെനല്‍ കെയര്‍ മെഡിക്കല്‍ ഡയറക്ടറായിരുന്നു ഡോ.ബാബു ഷെര്‍സാദ്.



