ആകാംഷ ലേശം കൂടിപ്പോയി; ഡെലിവറിബോയിയുടെ എന്‍ട്രി ഗ്ലാസ് തകര്‍ത്തുകൊണ്ട്; വീഡിയോ വൈറല്‍
സിനിമകളില്‍ കാണാറുള്ള ആക്ഷന്‍ രംഗങ്ങള്‍ പലതും കാണുമ്പോള്‍ നാം ഓര്‍ക്കാറുണ്ട് ഇതൊക്കെ ജീവിധത്തില്‍ സംഭവിച്ചാലോന്ന്. എന്നാല്‍ ഇത്തരത്തില്‍ അനുകരിക്കാന്‍ നോക്കിയിട്ടുള്ള പലര്‍ക്കും ഉണ്ടായിട്ടുള്ള അപകടങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ നാം സിനിമയില്‍ സ്ഥിരമായി കാണാറുള്ള സംഭവമാണ് നായകനോ വില്ലനോ ആരെങ്കിലും പലകരണങ്ങള്‍ക്ക് ഗ്ലാസ് ഇടിച്ചു പൊട്ടിക്കുന്നതും അതില്‍ വീണ് പോട്ടുന്നതുമൊക്കെ മിക്ക സിനിമയിലും കാണാറുള്ള പ്രദിഫസങ്ങളില്‍ ഒന്നാണ്.
ഇത്തരത്തില്‍ ഒരു സംഭവം ഈ ഞായറാഴ്ച ചൈനയിലെ ഷാന്തൊ സിറ്റിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ അരങ്ങേറി. കടയിലെ ഡെലിവറി ബോയിയാണ് സംഭവത്തിലെ നായകന്‍. ഇയ്യാള്‍ തിരക്കിട്ട് കടയിലേക്ക് പ്രവേശിക്കവെ ഗ്ലാസ് നിര്‍മിതമായ കടയുടെ ഡോര്‍ തകര്‍ന്ന് അയ്യാളുടെ പുറത്ത് വീഴുകയായിരുന്നു. ഇയ്യാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കടയുടമസ്ഥന്‍ തകര്‍ന്നു വീഴുന്ന ഗ്ലാസ് പാളിയില്‍നോക്കി നിസഹായനായി നില്‍ക്കേണ്ടിവന്നു.
കടകളിലെ ഡെലിവാറി ബോയികള്‍ക്ക് അധികൃതര്‍ ഉത്പന്നങ്ങള്‍ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കാന്‍ നല്‍കുന്ന സമയമാണ് ഇതിനു പിന്നിലെ പ്രധാന കാരണം. നഗരത്തിലെ ഗതാഗത കുരുക്ക് കണക്കിലെടുക്കാതെ ഇവര്‍ക്ക് ഉത്പന്നങ്ങള്‍ എത്തിക്കുന്നതില്‍ അധികൃതര്‍ സമയ പരിധി ഏര്‍പ്പെടുത്തുന്നു. ഇത് ഇത്തരത്തില്‍ ജോലിചെയ്യുന്നവരുടെ ജീവനുതന്നെ പലപ്പോളും ഭീഷണി ആകാറുണ്ട്. സമയ പരിധിയെ മറികടന്നാല്‍ ഇവരില്‍നിന്ന് പിഴ ഈടാക്കാന്‍പോലും അധികൃതര്‍ മടിക്കാറില്ല.
അത്തരത്തില്‍ സമയപരിധി മാനിച്ച് ഇയ്യാള്‍ ദൃതിയില്‍ കടയിലേക്ക് ഓടിക്കയറുന്നത് വിഡിയോയില്‍ വ്യക്തമാണ്.അകത്തേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ തുറക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. വന്ന വേഗതയില്‍ തന്നെ ഇയാള്‍ ഗ്ലാസ് നിര്‍മിതവാതിലില്‍ ഇടിക്കുകയും അത് തകര്‍ന്ന് വീഴികയുമായിരുന്നു.
വീഡിയോ: