ആഞ്ജലീന ജോളിയെ പോലെയാകാന്‍ മുഖത്ത് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കിട്ടിയ പണി ; രൂപം കണ്ട് ലോകം തന്നെ ഞെട്ടി
ഹോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകര്‍ ഉള്ള ഈ നടിയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കിയ ഒരു യുവതിയുടെ വാര്‍ത്തയാണ് ഇവിടെ. ഇറാനില്‍ നിന്നുമുള്ള സഹര്‍ തബര്‍ എന്ന പത്തെമ്പതുകാരിയാണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കെത്തിയിരിക്കുന്നത്. ആഞ്ജലീന ജോളിയുടെ രൂപം വരുമെന്ന് കരുതി അമ്പത് ശാസ്ത്രക്രിയകളായിരുന്നു സഹര്‍ നടത്തിയത്. പരിധിയിലധികം ശാസ്ത്രക്രിയകള്‍ ചെയ്തതോടെ അവ ദോഷമായി മാറുകയായിരുന്നു. സൗന്ദര്യമുള്ള രൂപത്തിന് പകരം വിരുപമായ രൂപമാണ് സഹറിന് കിട്ടിയത്. ഇപ്പോഴത്തെ അവസ്ഥ ഭീകരമാണെന്നാണ് എല്ലാവരും പറയുന്നത്.
ഇത്രയൊക്കെയായിട്ടും ലോകത്തില്‍ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക താനാണെന്നാണ് സഹര്‍ സ്വയം വിശേഷിപ്പിക്കുന്നത്. അതിന് വേണ്ടി താന്‍ എന്തും ചെയ്യും എന്ന് തന്നെയാണ് പിന്നെയും സഹര്‍ തബര്‍ പറയുന്നത്. ശാസ്ത്രക്രിയയ്‌ക്കെപ്പം ശരീരഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണത്തിലും സഹര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. ഓരോ സര്‍ജറി കഴിയുമ്പോഴും തന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങളെല്ലാം സഹര്‍ തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.രൂപം ഏകദേശം കിട്ടി എങ്കിലും അഞ്ജലീനയുടെ പ്ലാസ്റ്റിക് പ്രതിമയെ പോലെയാണ് ഇപ്പോള്‍ ഇവളുടെ രൂപം.