ദുരന്തം കേരളത്തിന് ദൈവം ചെയ്ത പ്രതികാരം എന്ന് ബിജെപിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍
അഞ്ഞടിച്ച കാറ്റില്‍ സംസ്ഥാനം വിറങ്ങലിച്ചു നിന്ന സമയം ആ ദുരന്തത്തിനെ ആഘോഷമാക്കി ബി ജെ പി. ആ സന്തോഷം മനസ്സില്‍ വെക്കാതെ അത് സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ് കിച്ചു കണ്ണന്‍ നാമോ എന്ന ബിജെപിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍. ദുബായിലെ തന്‍റെ ചെറ്റകുടിലില്‍ ഇരുന്നാണ് കാറ്റ് മൂലം ജീവന്‍ നഷ്ടമായവരെ പരിഹസിച്ചു കൊണ്ട് ഇയാള്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്.ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്ന പോസ്റ്റില്‍. ‘ചുഴലിക്കാറ്റ് കേരളത്തെ തകര്‍ക്കുന്നുവെങ്കിലും, ദൈവത്തിന്റെ പ്രതികാരമായാണ് ഞാന്‍ ഇതിനെ കാണുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ ഞാന്‍ വിഷമിക്കുന്നില്ല. കേരളം നിരവധി പാപങ്ങള്‍ ചെയ്‌തിട്ടുണ്ട്. അതിനാല്‍ സംസ്ഥാനം ഇതര്‍ഹിക്കുന്നു”. പോസ്റ്റിലൂടെ ഇയാള്‍ പറയന്നു. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ മണ്ടന്‍ തീരുമാനങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതും , സംഘപരിവാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടം ലഭിക്കാത്തതുമാണ് കേരളം ചെയ്ത പാപങ്ങള്‍ എന്ന് ഇയാളുടെ പോസ്റ്റിന് ധാരാളം കമന്റുകള്‍ ലഭിച്ചു കഴിഞ്ഞു.അതേസമയം പൊങ്കാല വന്നു തുടങ്ങിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു പോസ്റ്റ് മുതലാളി തല്‍ക്കാലമായി സോഷ്യല്‍ മീഡിയയില്‍ നിന്നും മുങ്ങിയിരിക്കുകയാണ് ഇപ്പോള്‍.