ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷികാഘോഷങ്ങള്‍ കൊച്ചിയില്‍ നടന്നു
ലോകത്തിലെ ആദ്യ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയയുടെ 50 ം വാര്‍ഷിക ആഘോഷങ്ങള്‍ കൊച്ചി ഐ എം എ ഹൗസില്‍ നടന്നു. സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫൈലുവര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്‍ഡേഷന്‍, കൊച്ചി ഐ എം എ, രാജഗിരി ട്രാന്‍സ് സെന്റര്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ ചടങ്ങ് ഉല്‍ഘാടനംചെയ്തു. കേരളത്തിലെ വിവിധ ആശുപത്രികളില്‍നിന്നായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായ 20 ഓളംപേര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആദ്യമായാണ് ഇത്തരത്തില്‍ ഒരുചടങ് കേരളത്തില്‍ സംഘടിപ്പിക്കുന്നത്. ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറുമാരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയില്‍ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ഇന്‍ഡോ സ്വദേശി പ്രീതി ഉന്നാലെ ചടങ്ങിലെ മുഖ്യ ആകര്‍ഷകമായിരുന്നു.
സമൂഹത്തിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 500 ഓളം വ്യക്തികള്‍ അവയവദാന സമ്മതപത്രം നല്‍കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു. പ്രശസ്ത വിയലിനിസ്‌റ് അഭിജിത്തിന്റെ സംഗീത പരിപാടിയും ചടങ്ങില്‍ അവതരിപ്പിച്ചു.