ആഞ്ചലീന ജോളിയാകാന്‍ ശസ്ത്രക്രിയ; 19 കാരി എല്ലാവരെയും പറ്റിക്കുകയായിരുന്നു; വീഡിയോ
ആഞ്ചലീന ജോളിയാകാന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്ത പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ സബര്‍ തഹര്‍ എന്ന ആ 19 കാരി പെണ്‍കുട്ടി എല്ലാവരെയും പറ്റിക്കുകയായിരുന്നു. തന്നെപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണെന്ന് പറഞ്ഞ് പെണ്‍കുട്ടിതന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.
അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതികവിദ്യയെകുറിച്ച് കേട്ടിട്ടില്ലേയെന്നുമാണ് സബര്‍ തഹര്‍ ഇപ്പോള്‍ വാര്‍ത്ത പ്രചരിപ്പിച്ചവരോട് ചോദിക്കുന്നത്. ‘മറ്റൊരാളെ പോലെ ആകുക എന്നതല്ല തന്റെ ജീവിത ലക്ഷ്യം. നിങ്ങള്‍ കണ്ടതെല്ലാം ഫോട്ടോഷോപ്പും മേക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കിതീര്‍തത് സെല്‍ഫ് എക്‌സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു. ഒരു തരത്തിലുള്ള കലയാണിത്. എന്റെ യഥാര്‍ത്ഥ മുഖം ഇതൊന്നുമല്ലെന്ന് എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം.’ എന്നും ഈ 19 കാരി പറയുന്നു.
ചില വിദേശമാധ്യമങ്ങളും ചാനലുകളുമാണ് തന്റെ ഫോട്ടോയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ആദ്യം പ്രചരിപ്പിച്ചത്. മറ്റൊരു ഇന്‍സ്റ്റഗ്രാം യൂസര്‍ ഫോട്ടോ സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയര്‍ന്നു പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹമാണ് തന്നോട് ആദ്യമായി സംശയം ഉയര്‍ത്തിയത് എന്ന് സബര്‍ തഹര്‍ പറയുന്നു.
വീഡിയോ:



