കൊല്‍ക്കത്തിയില്‍ ജനിച്ച നവജാത ശിശുവിനു മത്സ്യ കന്യകയുടെ രൂപം, ലിംഗനിര്‍ണ്ണയം പോലും നടത്താന്‍ കഴിയാതെ ഡോക്ടര്‍മാര്‍

മത്സ്യകന്യക എന്നത് മനുഷ്യനെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വിസ്മയമാണ്.കെട്ടുകഥകളിലും സങ്കല്‍പ്പങ്ങളിലും മാത്രമാണു മത്സ്യ കന്യകയെക്കുറിച്ചു സാധാരണ കേള്‍ക്കാറ്. മത്സ്യ കന്യക ഒരു സാങ്കല്‍പ്പീക ജലജീവിയാണ് എങ്കിലും കടലിന്റെ അടിത്തട്ടില്‍ ഇപ്പോഴും മത്സ്യ കന്യക ജീവിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്ന നിരവധി പേരുണ്ട്.കൊല്‍ക്കത്തയില്‍ മത്സ്യകന്യകയുടെ രൂപത്തില്‍ ജനിച്ച ഒരു കുഞ്ഞാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിരിക്കുന്നത്.

കുഞ്ഞിന്റെ അരയ്ക്കു മുകളിലേയ്ക്കു മനുഷ്യനെ പോലെയും അരയ്ക്കു താഴെ കാലുകള്‍ കൂടിച്ചേര്‍ന്നു മത്സ്യത്തിന്റെ വാലൂ പേലെയുമാണു കാണുന്നത്. ഇതുമൂലം കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്താന്‍ പോലും ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞിട്ടില്ല.മെര്‍മൈഡ് സിന്‍ട്രോം അഥവ സൈറോനോമീലിയ എന്ന അവസ്ഥയാണ് ഇത് എന്നു ഡോക്ടര്‍മര്‍ പറയുന്നു. ഒരു ലക്ഷം പേരില്‍ ഒരാള്‍ എന്ന നിലയില്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തെു പോഷകാഹാരക്കുറവും അമ്മയില്‍ നിന്നു കുഞ്ഞിലേയ്ക്കുള്ള രക്തചംക്രമണം ക്രമരഹിതമായതുമാണ് ഇത്തരമൊരു അവസ്ഥയ്ക്കു കാരണം എന്നു ഡോക്ടര്‍മാര്‍ പറയുന്നു.