അറസ്റ്റിലായ ആളല്ല ഈ അമീര്‍;പൊലീസ് കസ്റ്റഡിയില്‍ അടിമുടി മാറി അമീര്‍ ഉള്‍ ഇസ്ലാം
കൊച്ചി: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ പോലീസ് പിടിയിലായപ്പോഴും കുറെ നാളത്തെ ജയില്‍ വാസത്തിനു ശേഷം കോടതിയില്‍ എത്തിയപ്പോഴും രൂപത്തില്‍ ഉണ്ടായ മാറ്റം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു സമാനമായ സാഹചര്യങ്ങളാണ് ജിഷ വധക്കേസില്‍ അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതിയില്‍ എത്തിക്കുമ്പോഴും കാണാന്‍ സാധിക്കുക.ശരിക്കും പറഞ്ഞാല്‍ പഴയ അമീറിന്റെ മുഖവും രൂപവും മനസിലുള്ളവര്‍ക്ക് ഇപ്പോഴത്തെ അമീറിനെ കണ്ടാല്‍ മനസിലാവുകയേ ഇല്ല.
2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഒളിവില്‍ പോയ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പിടികൂടുന്നത് ജൂണ്‍ 16നാണ്. കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റമുണ്ട്.ആള് നന്നായി തടിച്ചിട്ടുണ്ട്.ചെറുപ്പക്കാരനാണെങ്കിലും ഇപ്പോഴത്തെ രൂപം നല്ല പ്രായം തോന്നിക്കും.