ജനങ്ങള്‍ക്ക് നേരെ വാളോങ്ങി ബിജെപി നേതാവിന്റെ ഭീഷണി; ബിജെപി സ്ഥാനാര്‍ഥിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ വെട്ടാനോങ്ങി- വീഡിയോ

മെഹ്സാന:ഗുജറാത്ത് അവസാനഘട്ട തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ആളുകള്‍ക്ക് നേരേ വാളോങ്ങി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്ത്. മെഹ്സാന ജില്ലയിലെ ബി.ജെ.പി ഐ.ടി സെല്‍ പ്രസിഡന്റ് ചന്ദ്രേഷ് പട്ടേല്‍, പച്ചോട്ട് ഗ്രാമവാസികളെ വാള്‍ ഉപയോഗിച്ച് വിരട്ടുന്നതിന്റെ വീഡിയോ ‘ടൈംസ് നൗ’ ആണ് പുറത്തുവിട്ടത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്ന പ്രദേശമാണിത്. വാള്‍ ഉപയോഗിച്ച് നേതാവ് ആളുകള്‍ക്ക് നേരെ ആക്രോശിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി രജനി പട്ടേലിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവം ഷൂട്ട് ചെയ്ത ക്യാമറയ്ക്ക് നേരെയും ഇയാള്‍ വാള്‍ വീശിയിരുന്നു. സംഭവം നടക്കുമ്പോള്‍ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ക്കെതിരെ ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ല.ഇന്നാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗ്.