രാഹുല്‍ മടങ്ങിയതിന് പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മിലടിച്ചു ; ജില്ലാ സെക്രട്ടറിക്ക് കുത്തേറ്റു
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് നടുറോഡില്‍ തമ്മിലടിച്ചു. സംഭവത്തില്‍ ജില്ലാ സെക്രട്ടറി ആദേശിന് കുത്തേറ്റു. കെഎസ്.യു സംസ്ഥാന ഭാരവാഹി നബീല്‍ ആണ് കുത്തിയതെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നജീമിന്റെ തലയ്ക്കു തലയ്ക്കു പരിക്കേറ്റു. വ്യക്തിവൈരാഗ്യവും ഗ്രൂപ്പ് തര്‍ക്കവുമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയപ്പെടുന്നു.
എംഎല്‍എ ഹോസ്റ്റലിനു മുന്നിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നിയുക്ത കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത സമാപന സമ്മേളനത്തിന് ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്. സമ്മേളന വേദിയില്‍ വെച്ച് തന്നെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു എങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു ഇവരെ പിരിച്ചു വിടുകയായിരുന്നു.



