ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍;ഹിമാചലും ബിജെപി നേടും
ന്യൂഡല്‍ഹി:ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോല്‍ ഫലം. ഗുജറാത്തിനു പുറമെ ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. ഗുജറാത്തില്‍ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഗുജറാത്തില്‍ 182 മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണുള്ളത്.
93 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും. 2012-ല്‍ വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസും മധ്യഗുജറാത്തില്‍ ബി.ജെ.പി.യും മേല്‍ക്കൈ നേടിയിരുന്നു
ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:
ടൈംസ് നൗ
ബിജെപി അധികാരം നിലനിര്‍ത്തും. 109 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകള്‍ വരെ നേടും
റിപ്പബ്ലിക് ടിവി
ബിജെപി 108 സീറ്റ്. കോണ്‍ഗ്രസ് 78 സീറ്റ്
സീ വോട്ടര്‍
ബിജെപി 116, കോണ്‍ഗ്രസ് 64
ന്യൂസ് എക്‌സ്
ബിജെപി 110-120, കോണ്‍ഗ്രസ് 65-75
ഹിമാചലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണമെന്നാണ് ഇന്ത്യാടുഡെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്.









