പലിശ നല്‍കാത്തതിന് ബിജെപി നേതാവ് സ്‌കൂളില്‍ കയറി അധ്യാപികയുടെ കരണത്തടിച്ചു-വീഡിയോ പുറത്ത്
പലിശ നല്‍കാത്തതിന് ബി.ജെ.പി നേതാവ് അധ്യാപികയെ സ്‌കൂളില്‍ കയറി അമര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുന്ന ബി.ജെ.പി നേതാവ് പ്രധാന അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.
ബി.ജെ.പി നേതാവായ രാമകൃഷ്ണനപ്പയാണ് സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി, യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രധാന അധ്യാപികയോട് കയര്‍ത്ത് സംസാരിച്ച ശേഷം ഇയാള്‍ അധ്യാപികയുടെ കരണത്തടിക്കുകയും അസഭ്യവര്‍ഷം നടത്തുകയും, ചെയ്തു.എന്നിട്ടും അരിശം തീരാത്തതിനാല്‍ മൃഗങ്ങളെ ബന്ദിക്കാന്‍ ഉപയോഗിക്കുന്ന കയറു കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു.
സ്‌കൂള്‍ ഇയാളില്‍ നിന്നും 70,000 രൂപ കടമെടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ ഏതാനം ദിവസം വൈകിയതാണ് ഈ പരാക്രമങ്ങള്‍ നടത്താന്‍ ബി.ജെ.പി നേതാവിനെ പ്രേരിപ്പിച്ചത്.വളരെ കുറിച്ച് കുട്ടികള്‍ മാത്രമാണ് ഈ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോലീസ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.